
Outlook
സാനുമാസ്റ്ററെ ഓർക്കുമ്പോൾ
07 Aug 2025 | 5 min Read
എൻ അജയകുമാർ
അന്യരെക്കുറിച്ചുള്ള പരിഗണനയാണ് സംസ്‌കാരം - ഇതാണ് എന്നെ ആദ്യമായി, ഗാഢമായി ആകർഷിച്ച സാനുമാസ്റ്റരുടെ വാക്യം. ഇത് അദ്ദേഹത്തിന്റെ പുസ്തകങ്ങളിലൊന്നും വായിച്ചതല്ല. എറണാകുളം മഹാരാജാസ് കോളേജിൽ എം എ വിദ്യാർഥിയായി ചേർന്നപ്പോൾ, ആദ്യക്ലാസുകളിലൊന്നിൽ അദ്ദേഹം പറഞ്ഞതാണ്. അതിന് മുമ്പുതന്നെ ഞാൻ സാനുമാസ്റ്ററെ കണ്ടിട്ടുണ്ട്. ആദ്യം കാണുന്നത് കൂത്താട്ടുകുളത്തെ സി ജെ സ്മാരകപ്രസംഗസമിതിയുടെ പരിപാടികളിലാകണം. തലയോലപ്പറമ്പ് ഡി ബി കോളേജിലാണ് ഞാൻ ബിരുദപഠനം നടത്തിയത്. അവിടെ അന്നുണ്ടായിരുന്ന മാമ്പുഴ അപ്പുക്കുട്ടൻസാറും രതിടീച്ചറും സാനുമാസ്റ്റരുടെ ശിഷ്യരും കടുത്ത ആരാധകരുമാണ്. അവർ അദ്ദേഹത്തെപ്പറ്റി ധാരാളം പറയും. അങ്ങനെയിരിക്കെ അവിടെയൊരു പ്രസംഗം ചെയ്യാൻ മാസ്റ്റർ വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ചില ലേഖനങ്ങൾ വായിച്ചിട്ടുണ്ട്. പക്ഷേ ലേഖനങ്ങളിൽ വായിച്ചതോ പ്രസംഗങ്ങളിൽ കേട്ടതോ ഒന്നും മനസ്സിൽ തങ്ങിനില്ക്കുന്നില്ല. എന്നാൽ ക്ലാസിൽ കേട്ട ആ വാക്യം കൂടെപ്പോന്നു. അത് പ്രാവർത്തികമാക്കാൻ വളരെക്കുറച്ചേ എനിക്ക് സാധിച്ചിട്ടുള്ളുവെങ്കിലും ആ വാക്യം മങ്ങാതെ നില്ക്കുന്നു. സംസ്‌കാരത്തെപ്പറ്റിയും സംസ്‌കാരപഠനത്തെപ്പറ്റിയും കുറച്ചൊക്കെ പഠിക്കാനും ആലോചിക്കാനും പിന്നീട് അവസരമുണ്ടായി. സംസ്‌കാരമെന്നത് ഒട്ടും ലളിതമല്ല, ഭാഷയിലെ സങ്കീർണമായ വാക്കുകളിലൊന്നാണെന്ന് മനസ്സിലായി. എങ്കിലും ആ വാക്യത്തിന്റെ ശോഭ കുറയുന്നില്ല.
വിജ്ഞാനത്താൽ നയിക്കപ്പെടുന്നതും സ്‌നേഹത്താൽ പ്രചോദിപ്പിക്കപ്പെടുന്നതുമായ ജീവിതമെന്ന ബർട്രാൻഡ് റസ്സലിന്റെ ആദർശം സാനുമാഷ് പലപ്പോഴും പ്രസംഗങ്ങളിലും സംഭാഷണങ്ങളിലും ഉദ്ധരിക്കാറുണ്ട്. 1928ൽ ജനിച്ച, രണ്ടാം ലോകയുദ്ധകാലത്ത് കൗമാരവും യൗവനോദയവും കഴിച്ച, സ്വാതന്ത്ര്യസമരത്തിന്റെ അവസാനത്തിലും സ്വാതന്ത്ര്യം നേടിയ സമയത്തും യുവാവായി ജീവിച്ച, കേരളത്തിലെ വലിയ സാമൂഹികപരിവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരാൾക്ക് റസ്സലിന്റെ ആ ആശയം വഴികാട്ടിയാകുന്നതിൽ അദ്ഭുതമില്ല. മാനവികതാവാദപരമെന്ന് സാമാന്യമായി പറയാവുന്ന ആ വീക്ഷണം മാത്രമല്ല അന്ന് പ്രബലമായിരുന്നത്. ദേശീയതാബോധത്തിലൂന്നിയ വീക്ഷണവും സോഷ്യലിസ്റ്റ്-കമ്യൂണിസ്റ്റ് ആശയഗതികളുമെല്ലാം, ഒരുപക്ഷേ അതിനെക്കാൾ ശക്തമായിരുന്നു. അവയെ തുറന്നെതിർത്തുകൊണ്ടോ വാദിച്ചു തോല്പിച്ചുകൊണ്ടോ അല്ല പ്രൊഫ. എം കെ സാനു ഈ മാനവികവീക്ഷണത്തിൽ നിലയുറപ്പിച്ചതെന്ന് തോന്നുന്നു. സി ജെ തോമസ്, എം ഗോവിന്ദൻ, പി കെ ബാലകൃഷ്ണൻ, അയ്യപ്പപ്പണിക്കർ മുതലായവരുമായുള്ള ഗാഢസൗഹൃദവും ആശയവിനിമയവും അദ്ദേഹത്തിന്റെ ധൈഷണികജീവിതത്തിന്റെ രൂപീകരണത്തിൽ പ്രധാനമായിരുന്നുവെന്ന് രചനകളിൽ നിന്നും അഭിമുഖസംഭാഷണങ്ങളിൽ നിന്നും മനസ്സിലാക്കാം. അവരിൽ ചിലരെല്ലാം മുൻപറഞ്ഞ വീക്ഷണങ്ങളെ തുറന്ന് വിമർശിച്ചിട്ടുള്ളവരുമാണ്. സാനുമാസ്റ്റർ ആ വഴിയിൽ കാര്യമായൊന്നും എഴുതിയിട്ടില്ല. സാഹിത്യവിമർശനത്തിലാണ് അദ്ദേഹം ഏർപ്പെട്ടിരുന്നത്. പക്ഷേ ആ രാഷ്ട്രീയാന്തരീക്ഷത്തിന്റെയും ചിന്താസന്ദർഭത്തിന്റെയും സ്പന്ദനങ്ങൾ അദ്ദേഹത്തിലുണ്ടായിരുന്നു. അതിൽ നിന്ന് സ്വാംശീകരിച്ച ആശയമാണ് റസ്സലിന്റെ വാക്യത്തിൽ അദ്ദേഹം കണ്ടതെന്നു പറയാം.
ബർട്രാൻഡ് റസ്സൽ | PHOTO: WIKI COMMONS
സാഹിത്യപഠനങ്ങളും വിമർശനങ്ങളുമാണ് ആദ്യഘട്ടത്തിൽ എം കെ സാനു എഴുതിയവയെല്ലാം തന്നെ. കവിത, നോവൽ, നാടകം എന്നിവയുടെ അടിസ്ഥാനതത്ത്വങ്ങൾ വിശദീകരിക്കുന്ന പ്രബന്ധങ്ങളും ആശാൻ, വള്ളത്തോൾ മുതലായവരുടെ കവിതകൾ വിശകലനം ചെയ്യുന്ന ലേഖനങ്ങളും വാൾട്ട് വിറ്റ്മാൻ, ദസ്തയേവ്‌സ്‌കി മുതലായവരുടെ രചനകൾ അപഗ്രഥിക്കുന്ന പഠനങ്ങളും അവയിൽ മുഖ്യമാണ്. ‘രാജവീഥി’ എന്ന പുസ്തകം ഇതിന് നല്ല ഉദാഹരണമാണ്. കലയിലെ പ്രചാരണാംശത്തെ അദ്ദേഹം അംഗീകരിക്കുന്നില്ല. ആത്മാവിഷ്‌കാരമെന്ന നിലയിൽ വ്യക്തിത്വത്തിന്റെ സവിശേഷതകളിൽ ശ്രദ്ധിക്കുന്ന വിശകലനരീതിയാണ് അദ്ദേഹം സ്വീകരിക്കുന്നത്. കാലുഷ്യമില്ലാത്ത ഭാഷയിൽ, വേണ്ടത്ര വിശദീകരണങ്ങളോടെ വായനക്കാരെ കൂടെ കൊണ്ടുപോകുന്ന രചനാരീതിയാണതെന്നു തോന്നിയിട്ടുണ്ട്.
വൈദേശികസാഹിത്യകൃതികളുടെ ആസ്വാദനം സാനുമാസ്റ്റരുടെ മറ്റൊരു പ്രധാന രചനാമേഖലയാണ്. ആ ലേഖനങ്ങളിൽ മുൻപറഞ്ഞ രചനാരീതി കൂടുതൽ തെളിഞ്ഞ് കാണാം. ആസ്വദിക്കുകയും ആസ്വദിപ്പിക്കുകയും ചെയ്യുന്ന രചനാരീതിയാണത്. നാടകങ്ങളും നോവലുകളുമാണ് അദ്ദേഹം പഠനത്തിന് തെരഞ്ഞെടുത്ത കൃതികളിലേറെയും. ഗ്രീക്ക് ദുരന്തനാടകങ്ങൾ, അയനസ്‌കോയുടെയും ബെക്കറ്റിന്റെയും പ്രസിദ്ധനാടകങ്ങൾ, കാറൽ ചാപ്പെക്കിന്റെ ആർ.യു.ആർ, സാർത്രിന്റെ ഇൻ ക്യാമറ, പിരാന്തലോയുടെ ആറു കഥാപാത്രങ്ങൾ നാടകകൃത്തിനെ തേടി തുടങ്ങിയ നാടകങ്ങളും കുറ്റവും ശിക്ഷയും, ഇവാൻ ഇല്ലിച്ചിന്റെ മരണം, കേണലിന് ആരും എഴുതുന്നില്ല തുടങ്ങി അനേകം നോവലുകളും അദ്ദേഹം പഠനവിധേയമാക്കുന്നു. അതിർവരമ്പുകളില്ലാതെ, ഉന്നതാത്മാക്കളുടെ ജീവരക്തം എന്നീ കൃതികളിൽ മിക്കവാറും വിദേശസാഹിത്യകൃതികൾ മാത്രമാണ് വിഷയമാകുന്നത്.
നാടകം സാനുമാസ്റ്റരുടെ പ്രധാനപഠനമേഖലകളിലൊന്നാണ്. അതിൽത്തന്നെ ദുരന്തനാടകത്തോട് പ്രത്യേക താത്പര്യമുണ്ട്. ദുരന്തനാടകം അജയ്യതയുടെ അമരസംഗീതം എന്ന പേരിൽ സാമാന്യം വലിയൊരു പുസ്തകവും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആത്മഹത്യ, മരണം മുതലായ ദുരന്തങ്ങളെപ്പറ്റിയുള്ള വിചാരങ്ങളാണ് എത്ര ശോകമയം ലോകം എന്ന ചെറിയ പുസ്തകത്തിലുള്ളത്.
പ്രൊഫ. എം കെ സാനു | PHOTO: WIKI COMMONS
കുന്തീദേവി എന്നൊരു നോവലും ഏതാനും കഥകളും അദ്ദേഹം എഴുതിയിട്ടുണ്ട്. നോവലും അതിലേറെ നാടകവും സാനുമാസ്റ്ററെ ഗാഢമായി ആകർഷിക്കാൻ കാരണമെന്തായിരിക്കും? മനുഷ്യജീവിതത്തിന്റെ വൈചിത്ര്യങ്ങളും സങ്കീർണതകളും പ്രഹേളികാസ്വഭാവവും വിസ്തൃതിയിലും സൂക്ഷ്മതയിലും ആഖ്യാനം ചെയ്യുന്ന രൂപങ്ങളാണവ എന്നതായിരിക്കണം. ജീവിതത്തിന്റെ പിടിതരായ്കയെപ്പറ്റി വലിയ നോവലുകളും നാടകങ്ങളും നമ്മെ ബോധ്യപ്പെടുത്തുന്നു. സാമാന്യമായി നോക്കിയാൽ കഥാപാത്രവൃത്തികൾക്ക് രണ്ടിലും പ്രാധാന്യമുണ്ട്. മലയാളസാഹിത്യത്തിൽ ഇവയോടൊപ്പം കവിതകളും അദ്ദേഹം സവിശേഷപഠനത്തിന് വിധേയമാക്കുന്നു. ആശാൻ കവിത തന്നെയാണ് അതിൽ മുഖ്യം. ആശാൻ കവിത പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് ആ കാവ്യലോകത്തേക്കുള്ള ഒരു പ്രവേശികയാണ് അശാന്തിയിൽനിന്നു ശാന്തിയിലേക്ക്. പിന്നീട് 2020ന് ശേഷം ആശാന്റെ ഓരോ ഖണ്ഡകാവ്യവും വിശദീകരിക്കുന്ന ഒറ്റയൊറ്റപ്പുസ്തകങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചു. സാഹിത്യവിമർശനമെന്നതിനെക്കാൾ പഠിക്കാൻ സഹായിക്കുന്ന ഗ്രന്ഥങ്ങളാണവ. അയ്യപ്പപ്പണിക്കരുടെ ഏതാനും കവിതകളുടെ പഠനമാണ് അയ്യപ്പപ്പണിക്കർ നിഷേധത്തിന്റെ ചാരുരൂപം.
പ്രൊഫ. എം കെ സാനു | PHOTO: WIKI COMMONS
ആൽബർട്ട് ഷൈവറ്റ്‌സറുടെ സേവനവ്യഗ്രമായ ജീവിതകഥ വിവരിക്കുന്ന അസ്തമിക്കാത്ത വെളിച്ചമാണ് മാസ്റ്ററുടെ ആദ്യത്തെ ജീവചരിത്രഗ്രന്ഥം. ജർമനിയുടെ അതിർത്തിപ്രദേശങ്ങളിലൊന്നിൽ ജനിച്ച് ദൈവശാസ്ത്രത്തിൽ ഗവേഷണബിരുദം നേടിയതിനുശേഷം, 30-ാം വയസ്സിൽ വൈദ്യശാസ്ത്രം പഠിച്ച് മധ്യ ആഫ്രിക്കയിലെ ലാംബറീനിലെ ഗോത്രജനതയെ ശുശ്രൂഷിക്കാൻ ജീവിതം ഉഴിഞ്ഞുവച്ച വലിയ മനുഷ്യനാണു ഷൈവറ്റ്‌സർ. അദ്ദേഹത്തിന്റെ ആത്മീയൗന്നത്യമാണ് മാസ്റ്റരെ ആകർഷിച്ചത്. ഇതൊഴിച്ചെല്ലാ ജീവചരിത്രങ്ങളും മലയാളികളായ മഹത്തുക്കളെപ്പറ്റിയാണ്. വിജ്ഞാനത്താൽ ദീപ്തവും സ്‌നേഹത്താൽ പ്രചോദിതവുമായ ജീവിതം നയിച്ചവരുടെ കഥകൾ. അങ്ങനെയുള്ളവരെ മാത്രമേ അദ്ദേഹം ജീവചരിത്രരചനയ്ക്ക് തെരഞ്ഞെടുക്കുന്നുള്ളു. അവരിൽ ശ്രീനാരായണഗുരുവും സഹോദരൻ അയ്യപ്പനും യുക്തിവാദി എം സി ജോസഫുമുണ്ട്; ആശാനും ചങ്ങമ്പുഴയും വൈലോപ്പിള്ളിയും എം ഗോവിന്ദനും പി കെ ബാലകൃഷ്ണനും ബഷീറും സി ജെ തോമസുമുണ്ട്; പാർവതി അയ്യപ്പനും തപസ്വിനിയമ്മയും ഉണ്ട്. എഴുത്തുകാരുടെ ജീവചരിത്രത്തിൽ അവരുടെ സാഹിത്യകൃതികളെപ്പറ്റി സവിസ്തരപ്രതിപാദനമുണ്ടാകും. രചനയിൽ അല്പം നാടകീയതയും നോവലീയതയും വരുത്താൻ അദ്ദേഹം ശ്രമിക്കാറുണ്ട്. നാരായണഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ വർണിക്കുന്ന സന്ദർഭം ഒരുദാഹരണം. രണ്ടു ഭാഗമുള്ള താഴ്‌വരയിലെ സന്ധ്യ എന്ന പുസ്തകത്തിൽ മുകളിൽ പറഞ്ഞ ചിലരുൾപ്പെടെ പതിനാല് പേരുടെ ജീവചരിത്രക്കുറിപ്പുകളുണ്ട്. ചെറുതായാലും വലുതായാലും ജീവചരിത്രരചനയുടെ സമീപനരീതിക്ക് വ്യത്യാസമില്ല.
പ്രൊഫ. എം കെ സാനു | PHOTO: WIKI COMMONS
കഴിഞ്ഞ പത്തിരുപത് കൊല്ലമെങ്കിലുമായി, സാനുമാസ്റ്റർക്ക് കേരളീയസമൂഹത്തിൽ ഒരു സർവാദരണീയസ്ഥാനം കൈവന്നിട്ടുണ്ട്. രാഷ്ട്രീയത്തിലും ഇതരവിഷയങ്ങളിലുമുള്ള അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ച് എല്ലാവരും അദ്ദേഹത്തെ ബഹുമാനിക്കുകയും അദ്ദേഹത്തിന്റെ വാക്കുകൾ വിലമതിക്കുകയും ചെയ്തു. പ്രവർത്തനം, പ്രഭാഷണം, രചന, അധ്യാപനം എന്നിങ്ങനെ വിവിധമേഖലകളിലെ നിരന്തരമായ കർമങ്ങളാണ് അതിനുകാരണം. മാത്രമല്ല, വലിപ്പച്ചെറുപ്പമില്ലാതെ ഏവരോടുമുള്ള ഹൃദ്യമായ പെരുമാറ്റവും. തുടക്കത്തിൽ ഉദ്ധരിച്ച ആ വാക്യം അദ്ദേഹം പ്രാവർത്തികമാക്കിക്കൊണ്ടിരുന്നു. അവസാനം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന ദിവസം വരെ കർമനിരതനായിരിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായി എന്നതും വലിയ കാര്യമാണ്. വാർധക്യത്തിന്റെ പ്രയാസങ്ങളെപ്പറ്റി കാണുമ്പോഴൊക്കെ പറയാറുണ്ടെങ്കിലും..
വിജ്ഞാനത്താൽ നയിക്കപ്പെടുന്നതും സ്‌നേഹത്താൽ പ്രചോദിപ്പിക്കപ്പെടുന്നതുമായ ജീവിതമെന്ന ബർട്രാൻഡ് റസ്സലിന്റെ ആദർശം സാനുമാഷ് പലപ്പോഴും പ്രസംഗങ്ങളിലും സംഭാഷണങ്ങളിലും ഉദ്ധരിക്കാറുണ്ട്. 1928ൽ ജനിച്ച, രണ്ടാം ലോകയുദ്ധകാലത്ത് കൗമാരവും യൗവനോദയവും കഴിച്ച, സ്വാതന്ത്ര്യസമരത്തിന്റെ അവസാനത്തിലും സ്വാതന്ത്ര്യം നേടിയ സമയത്തും യുവാവായി ജീവിച്ച, കേരളത്തിലെ വലിയ സാമൂഹികപരിവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരാൾക്ക് റസ്സലിന്റെ ആ ആശയം വഴികാട്ടിയാകുന്നതിൽ അദ്ഭുതമില്ല. മാനവികതാവാദപരമെന്ന് സാമാന്യമായി പറയാവുന്ന ആ വീക്ഷണം മാത്രമല്ല അന്ന് പ്രബലമായിരുന്നത്. ദേശീയതാബോധത്തിലൂന്നിയ വീക്ഷണവും സോഷ്യലിസ്റ്റ്-കമ്യൂണിസ്റ്റ് ആശയഗതികളുമെല്ലാം, ഒരുപക്ഷേ അതിനെക്കാൾ ശക്തമായിരുന്നു. അവയെ തുറന്നെതിർത്തുകൊണ്ടോ വാദിച്ചു തോല്പിച്ചുകൊണ്ടോ അല്ല പ്രൊഫ. എം കെ സാനു ഈ മാനവികവീക്ഷണത്തിൽ നിലയുറപ്പിച്ചതെന്ന് തോന്നുന്നു. സി ജെ തോമസ്, എം ഗോവിന്ദൻ, പി കെ ബാലകൃഷ്ണൻ, അയ്യപ്പപ്പണിക്കർ മുതലായവരുമായുള്ള ഗാഢസൗഹൃദവും ആശയവിനിമയവും അദ്ദേഹത്തിന്റെ ധൈഷണികജീവിതത്തിന്റെ രൂപീകരണത്തിൽ പ്രധാനമായിരുന്നുവെന്ന് രചനകളിൽ നിന്നും അഭിമുഖസംഭാഷണങ്ങളിൽ നിന്നും മനസ്സിലാക്കാം. അവരിൽ ചിലരെല്ലാം മുൻപറഞ്ഞ വീക്ഷണങ്ങളെ തുറന്ന് വിമർശിച്ചിട്ടുള്ളവരുമാണ്. സാനുമാസ്റ്റർ ആ വഴിയിൽ കാര്യമായൊന്നും എഴുതിയിട്ടില്ല. സാഹിത്യവിമർശനത്തിലാണ് അദ്ദേഹം ഏർപ്പെട്ടിരുന്നത്. പക്ഷേ ആ രാഷ്ട്രീയാന്തരീക്ഷത്തിന്റെയും ചിന്താസന്ദർഭത്തിന്റെയും സ്പന്ദനങ്ങൾ അദ്ദേഹത്തിലുണ്ടായിരുന്നു. അതിൽ നിന്ന് സ്വാംശീകരിച്ച ആശയമാണ് റസ്സലിന്റെ വാക്യത്തിൽ അദ്ദേഹം കണ്ടതെന്നു പറയാം.
ബർട്രാൻഡ് റസ്സൽ | PHOTO: WIKI COMMONSസാഹിത്യപഠനങ്ങളും വിമർശനങ്ങളുമാണ് ആദ്യഘട്ടത്തിൽ എം കെ സാനു എഴുതിയവയെല്ലാം തന്നെ. കവിത, നോവൽ, നാടകം എന്നിവയുടെ അടിസ്ഥാനതത്ത്വങ്ങൾ വിശദീകരിക്കുന്ന പ്രബന്ധങ്ങളും ആശാൻ, വള്ളത്തോൾ മുതലായവരുടെ കവിതകൾ വിശകലനം ചെയ്യുന്ന ലേഖനങ്ങളും വാൾട്ട് വിറ്റ്മാൻ, ദസ്തയേവ്‌സ്‌കി മുതലായവരുടെ രചനകൾ അപഗ്രഥിക്കുന്ന പഠനങ്ങളും അവയിൽ മുഖ്യമാണ്. ‘രാജവീഥി’ എന്ന പുസ്തകം ഇതിന് നല്ല ഉദാഹരണമാണ്. കലയിലെ പ്രചാരണാംശത്തെ അദ്ദേഹം അംഗീകരിക്കുന്നില്ല. ആത്മാവിഷ്‌കാരമെന്ന നിലയിൽ വ്യക്തിത്വത്തിന്റെ സവിശേഷതകളിൽ ശ്രദ്ധിക്കുന്ന വിശകലനരീതിയാണ് അദ്ദേഹം സ്വീകരിക്കുന്നത്. കാലുഷ്യമില്ലാത്ത ഭാഷയിൽ, വേണ്ടത്ര വിശദീകരണങ്ങളോടെ വായനക്കാരെ കൂടെ കൊണ്ടുപോകുന്ന രചനാരീതിയാണതെന്നു തോന്നിയിട്ടുണ്ട്.
വൈദേശികസാഹിത്യകൃതികളുടെ ആസ്വാദനം സാനുമാസ്റ്റരുടെ മറ്റൊരു പ്രധാന രചനാമേഖലയാണ്. ആ ലേഖനങ്ങളിൽ മുൻപറഞ്ഞ രചനാരീതി കൂടുതൽ തെളിഞ്ഞ് കാണാം. ആസ്വദിക്കുകയും ആസ്വദിപ്പിക്കുകയും ചെയ്യുന്ന രചനാരീതിയാണത്. നാടകങ്ങളും നോവലുകളുമാണ് അദ്ദേഹം പഠനത്തിന് തെരഞ്ഞെടുത്ത കൃതികളിലേറെയും. ഗ്രീക്ക് ദുരന്തനാടകങ്ങൾ, അയനസ്‌കോയുടെയും ബെക്കറ്റിന്റെയും പ്രസിദ്ധനാടകങ്ങൾ, കാറൽ ചാപ്പെക്കിന്റെ ആർ.യു.ആർ, സാർത്രിന്റെ ഇൻ ക്യാമറ, പിരാന്തലോയുടെ ആറു കഥാപാത്രങ്ങൾ നാടകകൃത്തിനെ തേടി തുടങ്ങിയ നാടകങ്ങളും കുറ്റവും ശിക്ഷയും, ഇവാൻ ഇല്ലിച്ചിന്റെ മരണം, കേണലിന് ആരും എഴുതുന്നില്ല തുടങ്ങി അനേകം നോവലുകളും അദ്ദേഹം പഠനവിധേയമാക്കുന്നു. അതിർവരമ്പുകളില്ലാതെ, ഉന്നതാത്മാക്കളുടെ ജീവരക്തം എന്നീ കൃതികളിൽ മിക്കവാറും വിദേശസാഹിത്യകൃതികൾ മാത്രമാണ് വിഷയമാകുന്നത്.
നാടകം സാനുമാസ്റ്റരുടെ പ്രധാനപഠനമേഖലകളിലൊന്നാണ്. അതിൽത്തന്നെ ദുരന്തനാടകത്തോട് പ്രത്യേക താത്പര്യമുണ്ട്. ദുരന്തനാടകം അജയ്യതയുടെ അമരസംഗീതം എന്ന പേരിൽ സാമാന്യം വലിയൊരു പുസ്തകവും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആത്മഹത്യ, മരണം മുതലായ ദുരന്തങ്ങളെപ്പറ്റിയുള്ള വിചാരങ്ങളാണ് എത്ര ശോകമയം ലോകം എന്ന ചെറിയ പുസ്തകത്തിലുള്ളത്.
പ്രൊഫ. എം കെ സാനു | PHOTO: WIKI COMMONSകുന്തീദേവി എന്നൊരു നോവലും ഏതാനും കഥകളും അദ്ദേഹം എഴുതിയിട്ടുണ്ട്. നോവലും അതിലേറെ നാടകവും സാനുമാസ്റ്ററെ ഗാഢമായി ആകർഷിക്കാൻ കാരണമെന്തായിരിക്കും? മനുഷ്യജീവിതത്തിന്റെ വൈചിത്ര്യങ്ങളും സങ്കീർണതകളും പ്രഹേളികാസ്വഭാവവും വിസ്തൃതിയിലും സൂക്ഷ്മതയിലും ആഖ്യാനം ചെയ്യുന്ന രൂപങ്ങളാണവ എന്നതായിരിക്കണം. ജീവിതത്തിന്റെ പിടിതരായ്കയെപ്പറ്റി വലിയ നോവലുകളും നാടകങ്ങളും നമ്മെ ബോധ്യപ്പെടുത്തുന്നു. സാമാന്യമായി നോക്കിയാൽ കഥാപാത്രവൃത്തികൾക്ക് രണ്ടിലും പ്രാധാന്യമുണ്ട്. മലയാളസാഹിത്യത്തിൽ ഇവയോടൊപ്പം കവിതകളും അദ്ദേഹം സവിശേഷപഠനത്തിന് വിധേയമാക്കുന്നു. ആശാൻ കവിത തന്നെയാണ് അതിൽ മുഖ്യം. ആശാൻ കവിത പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് ആ കാവ്യലോകത്തേക്കുള്ള ഒരു പ്രവേശികയാണ് അശാന്തിയിൽനിന്നു ശാന്തിയിലേക്ക്. പിന്നീട് 2020ന് ശേഷം ആശാന്റെ ഓരോ ഖണ്ഡകാവ്യവും വിശദീകരിക്കുന്ന ഒറ്റയൊറ്റപ്പുസ്തകങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചു. സാഹിത്യവിമർശനമെന്നതിനെക്കാൾ പഠിക്കാൻ സഹായിക്കുന്ന ഗ്രന്ഥങ്ങളാണവ. അയ്യപ്പപ്പണിക്കരുടെ ഏതാനും കവിതകളുടെ പഠനമാണ് അയ്യപ്പപ്പണിക്കർ നിഷേധത്തിന്റെ ചാരുരൂപം.
ഒരു ഘട്ടത്തിനുശേഷം സാനുമാസ്റ്റർ സാഹിത്യവിമർശനം കാര്യമായി എഴുതുന്നില്ല. ഉള്ളതുതന്നെ ആസ്വാദനങ്ങളും വിശദീകരണങ്ങളുമാണ്. അതേസമയം ജീവചരിത്രരചന ക്രമാനുഗതമായി കൂടുന്നുമുണ്ട്. നാടകത്തോടും നോവലിനോടും അദ്ദേഹത്തെ അടുപ്പിച്ച ആ മനുഷ്യജീവിതസങ്കീർണത തന്നെയാവണം വ്യക്തികളുടെ ജീവിതം നിരീക്ഷിക്കുന്നതിലേക്കും രേഖപ്പെടുത്തുന്നതിലേക്കും അദ്ദേഹത്തെ നയിച്ചത്. മനുഷ്യരിലുള്ള താത്പര്യമാണതിന് കാരണം. അവരെ അവരിലടങ്ങിയിരിക്കുന്ന വൈവിധ്യങ്ങളോടെയും, ചിലപ്പോൾ വൈരുധ്യങ്ങളോടെയും സ്വീകരിക്കാനുള്ള സന്നദ്ധത. ജീവചരിത്രങ്ങളിൽ നായകസ്ഥാനത്തുള്ളവരെയും ഇതരവ്യക്തികളെയും ഒട്ടൊക്കെ കഥാപാത്രസ്വഭാവത്തോട് കൂടിയാണദ്ദേഹം കാണുന്നതെന്ന് പല പ്രതിപാദനങ്ങളും തെളിയിക്കുന്നു. കൂത്താട്ടുകുളത്തെ സി ജെ സ്മാരകപ്രസംഗസമിതി 2017ൽ സി ജെയുടെ ജന്മശതാബ്ദി ആഘോഷിച്ചപ്പോൾ, അതിൽ പങ്കെടുത്ത് സാനുമാസ്റ്റർ ചെയ്ത പ്രസംഗത്തിൽ ഇക്കാര്യം ബലപ്പെടുത്തുന്ന ഒരു പരാമർശമുണ്ടായിരുന്നു. ചരിത്രവ്യക്തിയെക്കുറിച്ച് ധാരാളം വസ്തുതകൾ ശേഖരിക്കുകയും വായിക്കുകയും ചെയ്യും. പിന്നെ അവയെ സ്വപ്നത്തിലെന്നപോലെ പുനഃസൃഷ്ടിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. ചരിത്രവ്യക്തിയുടെ ജീവിതത്തെ ഗ്രന്ഥകർത്താവ് ഭാവനയിൽ പുനഃസൃഷ്ടിക്കുന്ന ഒന്നാക്കി മാറ്റുന്നുവെന്നർഥം. അതിന് യാഥാർഥ്യവുമായി ബന്ധമില്ലെന്നല്ല. പക്ഷേ ചിലപ്പോൾ വസ്തുതാപരമായ ചില സൂക്ഷ്മതക്കുറവുകൾ വരാം. അങ്ങനെ ചിലത് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുമുണ്ട്. എങ്കിലും വ്യക്തികളെയും അവരുടെ വ്യവഹാരങ്ങളെയും സാഹിത്യത്തിലെന്നപോലെ കാണാനുള്ള വാസന ഇതിലുണ്ട്.
പ്രൊഫ. എം കെ സാനു | PHOTO: WIKI COMMONSആൽബർട്ട് ഷൈവറ്റ്‌സറുടെ സേവനവ്യഗ്രമായ ജീവിതകഥ വിവരിക്കുന്ന അസ്തമിക്കാത്ത വെളിച്ചമാണ് മാസ്റ്ററുടെ ആദ്യത്തെ ജീവചരിത്രഗ്രന്ഥം. ജർമനിയുടെ അതിർത്തിപ്രദേശങ്ങളിലൊന്നിൽ ജനിച്ച് ദൈവശാസ്ത്രത്തിൽ ഗവേഷണബിരുദം നേടിയതിനുശേഷം, 30-ാം വയസ്സിൽ വൈദ്യശാസ്ത്രം പഠിച്ച് മധ്യ ആഫ്രിക്കയിലെ ലാംബറീനിലെ ഗോത്രജനതയെ ശുശ്രൂഷിക്കാൻ ജീവിതം ഉഴിഞ്ഞുവച്ച വലിയ മനുഷ്യനാണു ഷൈവറ്റ്‌സർ. അദ്ദേഹത്തിന്റെ ആത്മീയൗന്നത്യമാണ് മാസ്റ്റരെ ആകർഷിച്ചത്. ഇതൊഴിച്ചെല്ലാ ജീവചരിത്രങ്ങളും മലയാളികളായ മഹത്തുക്കളെപ്പറ്റിയാണ്. വിജ്ഞാനത്താൽ ദീപ്തവും സ്‌നേഹത്താൽ പ്രചോദിതവുമായ ജീവിതം നയിച്ചവരുടെ കഥകൾ. അങ്ങനെയുള്ളവരെ മാത്രമേ അദ്ദേഹം ജീവചരിത്രരചനയ്ക്ക് തെരഞ്ഞെടുക്കുന്നുള്ളു. അവരിൽ ശ്രീനാരായണഗുരുവും സഹോദരൻ അയ്യപ്പനും യുക്തിവാദി എം സി ജോസഫുമുണ്ട്; ആശാനും ചങ്ങമ്പുഴയും വൈലോപ്പിള്ളിയും എം ഗോവിന്ദനും പി കെ ബാലകൃഷ്ണനും ബഷീറും സി ജെ തോമസുമുണ്ട്; പാർവതി അയ്യപ്പനും തപസ്വിനിയമ്മയും ഉണ്ട്. എഴുത്തുകാരുടെ ജീവചരിത്രത്തിൽ അവരുടെ സാഹിത്യകൃതികളെപ്പറ്റി സവിസ്തരപ്രതിപാദനമുണ്ടാകും. രചനയിൽ അല്പം നാടകീയതയും നോവലീയതയും വരുത്താൻ അദ്ദേഹം ശ്രമിക്കാറുണ്ട്. നാരായണഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ വർണിക്കുന്ന സന്ദർഭം ഒരുദാഹരണം. രണ്ടു ഭാഗമുള്ള താഴ്‌വരയിലെ സന്ധ്യ എന്ന പുസ്തകത്തിൽ മുകളിൽ പറഞ്ഞ ചിലരുൾപ്പെടെ പതിനാല് പേരുടെ ജീവചരിത്രക്കുറിപ്പുകളുണ്ട്. ചെറുതായാലും വലുതായാലും ജീവചരിത്രരചനയുടെ സമീപനരീതിക്ക് വ്യത്യാസമില്ല.
വ്യക്തി ജീവിക്കുന്ന കാലത്തിന്റെ വിവരണങ്ങൾ സാനുമാസ്റ്റരുടെ ജീവചരിത്രങ്ങളിൽ ഇല്ലെന്ന് പറഞ്ഞുകൂടാ. പക്ഷേ അതിനെക്കാൾ മിഴിവ് എപ്പോഴും കഥാനായകനോ നായികയ്‌ക്കോ തന്നെയാകും. ആദ്യഘട്ടത്തിലല്ല, പില്ക്കാലഘട്ടത്തിൽ ചിലപ്പോൾ നിരൂപണരചനയും ജീവചരിത്രരചനയും തമ്മിലുള്ള അതിർവരമമ്പ് നേർത്തുവരുന്നതുപോലെ തോന്നും. എൻ കൃഷ്ണപിള്ളയെയും ജി കുമാരപിള്ളയെയും പറ്റിയുള്ള പഠനങ്ങൾ ഉദാഹരണം.
സാനുമാസ്റ്റരുടെ രചനകൾ നമുക്കിന്ന് എങ്ങനെ പ്രസക്തമാകുന്നു? മാനവികതാവാദത്തിൽ അധിഷ്ഠിതമായ വീക്ഷണമാണ് അടിസ്ഥാനപരമായി അവ പുലർത്തുന്നത്. സഹഭാവവും സഹാനുഭൂതിയും അതിന്റെ പ്രബലഘടകങ്ങളാണ്. ഉയർന്ന മൂല്യബോധം പുലർത്തിയ വ്യക്തികളെയും മൂല്യബോധംകൊണ്ടു പ്രഭാവിതമായ കൃതികളും അദ്ദേഹം നമുക്ക് പരിചയപ്പെടുത്തി തരുന്നു. ഒട്ടും കലുഷമല്ലാത്ത ഭാഷയിൽ, നമ്മെ വിഷയത്തിലേക്ക് നേരേ നയിക്കുന്ന വിവരണങ്ങളോടെ. ദുരന്തബോധത്തെ പ്രാധാന്യത്തോടെ പരിഗണിക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ കൃതികൾ വായിക്കുമ്പോൾ, അതിനെയും മറികടക്കുന്ന ഒരു പ്രസാദം അനുഭവപ്പെടും. അത് രചനയുടെ സവിശേഷതകൊണ്ടുകൂടിയാണ്. ആശാനെക്കുറിച്ചും ചങ്ങമ്പുഴയെക്കുറിച്ചും വൈലോപ്പിള്ളിയെക്കുറിച്ചുമെല്ലാം അദ്ദേഹം എഴുതിയത് വായിച്ചാൽ ആ ഭാവനാലോകങ്ങളിലേക്ക് നമുക്ക് പ്രവേശനം കിട്ടും. വിദേശസാഹിത്യകൃതികളുടെ പഠനം വായിച്ചാലും അങ്ങനെതന്നെ. ആ കൃതികൾ വായിക്കാൻ അവ വായനക്കാരെ പ്രേരിപ്പിക്കും. സാഹിത്യം എന്തായിരിക്കണം എന്നതിനെപ്പറ്റിയുള്ള നിലപാട് സ്ഥാപിക്കുന്നതിനും വിവിധ സാഹിത്യരൂപങ്ങളെ അവയുടെ അടിസ്ഥാനതത്ത്വങ്ങളിലൂന്നി വിശദീകരിക്കുന്നതിനുമാണ് മാസ്റ്റർ ആദ്യഘട്ടത്തിൽ പ്രാധാന്യം നല്കിയിരുന്നതെങ്കിൽ പിന്നെപ്പിന്നെ കൂടുതൽ ആളുകളെ സാഹിത്യാസ്വാദനത്തിന്റെ സംസ്‌കാരത്തിലേക്ക് കൊണ്ടുവരാനാണ്. രണ്ടിനും അതാതിന്റെ ധർമം നിർവഹിക്കാനുണ്ട്. സാഹിത്യാസ്വാദനപരമായ ലേഖനങ്ങൾ പൊതുവേ ഇപ്പോൾ കുറഞ്ഞുവരുന്നു. പക്ഷേ സാഹിത്യം ജീവിക്കുന്നത് ആസ്വാദനത്തിലൂടെയാണ്. ആസ്വാദനത്തിൽ പ്രതീതികൾക്ക് സ്ഥാനവുമുണ്ട്. അത് പാടേ ഒഴിവാക്കേണ്ടതില്ലെന്ന് തോന്നുന്നു. അത് മാത്രമേ ഉള്ളുവെന്നോ പാടുള്ളുവെന്നോ വാശിപിടിക്കാതിരുന്നാൽ മതി. അതിൽനിന്ന് മുമ്പോട്ടുപോകേണ്ടവർക്ക് അങ്ങനെ ചെയ്യാം. ആ തുറസ്സോടുകൂടി ആസ്വാദനലേഖനങ്ങളെ സ്വീകരിക്കാവുന്നതാണ്. ആ അർഥത്തിൽ സാനുമാസ്റ്ററുടെ ലേഖനങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്.
പ്രൊഫ. എം കെ സാനു | PHOTO: WIKI COMMONSകഴിഞ്ഞ പത്തിരുപത് കൊല്ലമെങ്കിലുമായി, സാനുമാസ്റ്റർക്ക് കേരളീയസമൂഹത്തിൽ ഒരു സർവാദരണീയസ്ഥാനം കൈവന്നിട്ടുണ്ട്. രാഷ്ട്രീയത്തിലും ഇതരവിഷയങ്ങളിലുമുള്ള അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ച് എല്ലാവരും അദ്ദേഹത്തെ ബഹുമാനിക്കുകയും അദ്ദേഹത്തിന്റെ വാക്കുകൾ വിലമതിക്കുകയും ചെയ്തു. പ്രവർത്തനം, പ്രഭാഷണം, രചന, അധ്യാപനം എന്നിങ്ങനെ വിവിധമേഖലകളിലെ നിരന്തരമായ കർമങ്ങളാണ് അതിനുകാരണം. മാത്രമല്ല, വലിപ്പച്ചെറുപ്പമില്ലാതെ ഏവരോടുമുള്ള ഹൃദ്യമായ പെരുമാറ്റവും. തുടക്കത്തിൽ ഉദ്ധരിച്ച ആ വാക്യം അദ്ദേഹം പ്രാവർത്തികമാക്കിക്കൊണ്ടിരുന്നു. അവസാനം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന ദിവസം വരെ കർമനിരതനായിരിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായി എന്നതും വലിയ കാര്യമാണ്. വാർധക്യത്തിന്റെ പ്രയാസങ്ങളെപ്പറ്റി കാണുമ്പോഴൊക്കെ പറയാറുണ്ടെങ്കിലും..
ക്ലാസ്സിൽ പഠിപ്പിച്ചുകൊണ്ടിരുന്ന കാലത്തെന്നതിനെക്കാൾ അതിനുശേഷമാണ് അദ്ദേഹം കൂടുതൽ അടുപ്പം കാണിച്ചിട്ടുള്ളതെന്ന് തോന്നുന്നു. അത് വലിയ കരുതലും പരിഗണനയുമാണ്. കുറച്ചു മാസങ്ങൾക്ക് മുമ്പ് ഞാനും ഭാര്യയും സുഹൃത്ത് ഡോ. എസ് ലാലിമോളുമൊന്നിച്ച് മാഷെ വീട്ടിൽ ചെന്ന് കണ്ടത് വലിയ കാര്യമായി തോന്നുന്നു. മൂന്നുമണിക്കൂറോളം ഞങ്ങൾ, എന്നുവച്ചാൽ മിക്കവാറും അദ്ദേഹം തന്നെ, സംസാരിച്ചുകൊണ്ടിരുന്നു. എ ആറും ആശാനും ഉള്ളൂരും കേസരിയും വൈലോപ്പിള്ളിയുമെല്ലാം കടന്നുവന്നു. ഞങ്ങൾ മാഷിന്റെ ക്ലാസ്സിലിരിക്കുന്ന വിദ്യാർഥികളായി. പ്രണാമം.
#outlook
Leave a comment


