
സീതാറാം യെച്ചൂരി
സിപിഐ എമ്മിന്റെ ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന, ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരിൽ ഒരാളായ സീതാറാം യെച്ചൂരി വിട വാങ്ങിയിട്ട് ഒരു മാസം തികയുന്നു. ഇടതുപക്ഷ മതനിരപേക്ഷ മുന്നേറ്റത്തിന് നികത്താനാവാത്ത നഷ്ടമായ സഖാവ് യെച്ചൂരി മാറിയകാലത്തും ലളിതപൂർവ്വമായ ജീവിതരീതികളും പെരുമാറ്റവും കൊണ്ട് പാർട്ടിയുടെ നേതൃനിരകളിൽ മുതൽ താഴെക്കിടയിലുള്ള പ്രവർത്തകരിൽ വരെ സാന്നിധ്യമായിരുന്നു. സൗമ്യനും തന്ത്രശാലിയുമായ പകരക്കാരനില്ലാത്ത നേതാവെന്ന് രാഷ്ട്രീയ എതിരാളികൾ പോലും വിശേഷിപ്പിക്കുന്ന യെച്ചൂരി മതനിരപേക്ഷ പോരാട്ടം എന്നത്തേക്കാളും ശക്തിയാർജ്ജിക്കേണ്ട കാലത്താണ് വിടവാങ്ങിയത്. കേരളത്തിൽ സജീവ സാന്നിധ്യമായിരുന്ന ദേശീയനേതാക്കളിൽ ഒരാളായ അദ്ദേഹം പങ്കെടുത്ത ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്, നായനാർ അക്കാദമി ഉദ്ഘാടനം, കോടിയേരി ബാലകൃഷ്ണന്റെ വിടവാങ്ങൽദിനം ഉൾപ്പെടെയുള്ള
ലളിതമായ ഇടപെടലുകളും, സമഗ്രമായ പ്രവർത്തനശൈലിയും, സൂക്ഷ്മമായ രാഷ്ട്രീയനീക്കങ്ങളുമാണ് യെച്ചൂരിയെ വ്യത്യസ്തനായ നേതാവാക്കി ഉയർത്തിയത്
കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിന്റെ കൊടിയുയർത്തൽ ചടങ്ങിന് ശേഷം അഭിവാദ്യങ്ങൾ അർപ്പിക്കുന്ന എസ് രാമചന്ദ്രൻ പിള്ളയും, യെച്ചൂരിയും
കണ്ണൂർ നായനാർ അക്കാദമിയുടെ ഉദ്ഘാടന വേളയിൽ പി കെ ശ്രീമതി, എം വി ഗോവിന്ദൻ മാസ്റ്റർ, സീതാറാം യെച്ചൂരി,പിണറായി വിജയൻ,കോടിയേരി ബാലകൃഷ്ണൻ, പി കെ രാഗേഷ്,ശാരദ ടീച്ചർ എന്നിവർ.
പാർട്ടി കോൺഗ്രസ്സിൽ പ്രസംഗിക്കുന്നു.
എം എ ബേബി, കെ രാധാകൃഷ്ണൻ, പി രാജീവ്, പിണറായി വിജയൻ, യെച്ചൂരി, ഇ പി ജയരാജൻ, എം വി ജയരാജൻ എന്നിവർ വേദിയിൽ.
പ്രതിനിധി സമ്മേളന വേദിയിൽ ഡെലിഗേറ്റ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് യെച്ചൂരി പ്രസംഗിക്കുന്നു.
കോടിയേരി ബാലകൃഷ്ണൻ, പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, പിണറായി വിജയൻ എന്നിവർ.
ക്യാമറയിലേക്ക് നോക്കി സൗഹാർദ്ദ ഭാവത്തോടെയുള്ള ചിരിയോടെ അഭിവാദ്യം ചെയ്യുന്ന യെച്ചൂരി
ചർച്ചയിൽ മുഴുകിയിരിക്കുന്ന യെച്ചൂരിയും, പിണറായി വിജയനും
പാർട്ടി പ്രവർത്തകർ സമ്മാനിച്ച ചിത്രം നോക്കി തമാശകൾ പങ്കിടുന്ന യെച്ചൂരിയോടൊപ്പം പിണറായി വിജയൻ, എം വി ജയരാജൻ, കെ എൻ ബാലഗോപാൽ, എം എ ബേബി എന്നിവർ.
കണ്ണൂർ പയ്യാമ്പലം ഗസ്റ്റ് ഹൗസിൽ പ്രഭാത സവാരിയ്ക്കിടെ യെച്ചൂരി.
പാർട്ടി കോൺഗ്രസിന്റെ ദിനങ്ങളിൽ വീണ്ടും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയെ മുൻകണ്ട് മാധ്യമ പ്രവർത്തകർ പ്രഭാത സവാരിക്കിറങ്ങിയ യെച്ചൂരിയെ ഒന്നടങ്കം സമീപിച്ചപ്പോൾ. എത്ര തിരക്കുകൾക്കിടയിലും ക്ഷമാപൂർവ്വമുള്ള പെരുമാറ്റം അദേഹത്തിന്റെ പ്രത്യേകതയായിരുന്നു.തമിഴ്നാട് മുഖ്യമന്ത്രിയായ എം കെ സ്റ്റാലിനെ സന്ദർശിക്കുവാൻ എത്തിയ യെച്ചൂരിയും എം വി ഗോവിന്ദൻ മാസ്റ്ററും സന്ദർശനശേഷം മടങ്ങുന്നു.
കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളന വേദിയിലേക്ക് തുറന്ന വാഹനത്തിൽ ആനയിക്കപ്പെടുന്ന യെച്ചൂരിയും, പിണറായിയും.
കോടിയേരി ബാലകൃഷ്ണന്റെ ശരീരം വഹിച്ചുകൊണ്ട് പയ്യാമ്പലത്തേക്കുള്ള വിലാപയാത്രയിൽ പിണറായി വിജയനും സീതാറാം യെച്ചൂരിയും
പൊതുസമ്മേളന നഗരിയിൽ റെഡ് വളണ്ടിയർമാരുടെ സല്യൂട്ട് സ്വീകരിക്കുന്ന സീതാറാം യെച്ചൂരി.