സാമ്പത്തിക വളർച്ചയും സൈനികശേഷിയും പരസ്പരപൂരകം
ഇന്ത്യന്‍ വ്യോമ സേനയില്‍ വിവിധ ഉന്നത പദവികള്‍ വഹിച്ച വ്യക്തിയാണ് എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍. കമ്മ്യൂണിസ്റ്റ് ആചാര്യനായ ഏകെജി-യുടെ അതേ കുടുംബത്തിലെ അംഗമായ നമ്പ്യാരുടെ വഴി കമ്മ്യൂണിസത്തിന്റെ എതിര്‍ ദിശയിലായിരുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ സുപ്രധാന വ്യോമ കമാന്‍ഡുകളായ വെസ്റ്റേണ്‍, ഈസ്റ്റേണ്‍ എയര്‍ കമാന്‍ഡുകളുടെ കമാന്‍ഡിങ് ഓഫീസര്‍ ചീഫ് ആയി സേവനമനുഷ്ഠിച്ച എയര്‍ മാര്‍ഷല്‍ നമ്പ്യാര്‍ക്ക് ലഭിക്കാത്ത ബഹുമതികള്‍ ചുരുക്കമാണ്. അതിവിശിഷ്ട സേവാ മെഡല്‍, പരമ വിശിഷ്ട സേവാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍, വായു സേന മെഡല്‍ തുടങ്ങിയ എല്ലാ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. അതിദ്രുതം മാറിമറിയുന്ന ആഗോള സാഹചര്യങ്ങളില്‍, ഇന്ത്യന്‍ വ്യോമ സേനയും പ്രതിരോധ മേഖലയും നേരിടുന്ന തന്ത്രപരവും അടവുപരവുമായ മുന്‍ഗണനകളും വെല്ലുവിളികളും അദ്ദേഹം മലബാര്‍ ജേര്‍ണലുമായി പങ്കു വയ്ക്കുന്നു.