TMJ
searchnav-menu
post-thumbnail

Podcast

ബിജെപിക്ക് എതിരായ രാഷ്ട്രീയ മുന്നേറ്റത്തിൽ കേരളവും തമിഴ്‌നാടും നിർണ്ണായകം

29 Nov 2023   |   1 min Read
ആകാർ പട്ടേൽ

കേരളവും തമിഴ്നാടും ഉൾപ്പടെയുള്ള ദക്ഷിണേന്ത്യയിൽ നിന്നാവും ഒരു പക്ഷെ ഇന്ത്യയിലെ അടുത്ത നിർണ്ണായകമായ രാഷ്ട്രീയ മുന്നേറ്റം ഉണ്ടാവുകയെന്നു പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവർത്തകനും ആംനസ്റ്റി ഇന്റർനാഷനലിന്റെ ഇന്ത്യയിലെ മേധാവിയുമായ ആകാർ പട്ടേൽ. ബിജെപിയുടെ അമിതാധികാരത്തിന് എതിരെ ഇവിടെ നിന്നും ചെറുത്തുനിൽപ്പുകൾ ഉയർന്നുവരാനുള്ള സാദ്ധ്യതകൾ ചെറുതല്ലെന്ന് Our Hindu Rashtra, Price of the Modi Years തുടങ്ങിയ പ്രശസ്ത പുസ്തകങ്ങളുടെ രചയിതാവുമായ പട്ടേൽ പറയുന്നു. ഈ സംസ്ഥാനങ്ങൾ കൈവരിച്ച സാമൂഹ്യ-സാമ്പത്തിക നേട്ടങ്ങൾ ഇല്ലാതാക്കുന്ന കേന്ദ്ര നയങ്ങൾ നിർബാധം തുടരാനാവുമെന്ന് കരുതുന്നില്ലെന്ന് ടിഎംജെ ഡയലോഗ്സിൽ പട്ടേൽ ചൂണ്ടിക്കാട്ടി.രവീന്ദ്രൻ (ചിന്ത രവി) അനുസ്മരണ പ്രഭാഷണത്തിനായി കോഴിക്കോട് എത്തിയ ആകാർ പട്ടേലുമായി കെപി സേതുനാഥ് നടത്തിയ സംഭാഷണം.

#Podcast
Leave a comment