Podcast
ജനപ്രിയ സംഗീതമെന്നാൽ സിനിമാഗാനമല്ല Part-1
16 Nov 2024 | 1 min Read
മനോജ് കുറൂർ
മലയാളത്തിൽ, ഒരുഘട്ടത്തിൽ ജനപ്രിയ സംഗീതമെന്നാൽ സിനിമാഗാനങ്ങളായി ചുരുങ്ങി. പോപ്പുലർ മ്യൂസിക് എന്നത് ഫിലിം മ്യൂസിക്കായി മാറി. സിനിമഗാനങ്ങൾ എന്ന അപ്ലൈഡ് മ്യൂസിക്കിൽ സ്വതന്ത്രഗാനങ്ങളെന്ന സംസ്കാരമില്ല. അതിൽ ഭക്തി, പ്രണയം, ക്ലബ്ബ് സോങ്സ് എന്നിവയാകും. അവ മനുഷ്യന്റെ വൈകാരിക ആഴങ്ങളിലേക്ക് പോവുകയോ, ആത്മാശത്തിന് മിഴിവ് നൽകുകയോ ചെയ്യുന്നില്ല. കാരണം സിനിമയ്ക്ക് അത് ആവശ്യമില്ല. അത് കഥാപാത്രത്തിനും കഥാസന്ദർഭത്തിനും ആവശ്യമുള്ളവ മാത്രമാണ് സൃഷ്ടിക്കുന്നത്.
നോവലിസ്റ്റും കവിയും കലാനിരൂപകനുമായ മനോജ് കുറൂർ സംസാരിക്കുന്നു.
#Podcast
Leave a comment