.jpeg)
Podcast
കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഐക്യം അനിവാര്യം
10 Apr 2025 | 1 min Read
TMJ News Desk
കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന സിപിഐ-യുടെ വിലയിരുത്തലിന്റെ മൂല്യം എല്ലാവരും തിരിച്ചറിയണം. അതിന്റെ അർത്ഥം ഐക്യത്തിനായി സിപിഐ ഭിക്ഷാപാത്രവുമായി ഏതെങ്കിലും പാർട്ടിയുടെ പിന്നാലെ കൂടുമെന്നല്ല. കമ്മ്യൂണിസ്റ്റു പാർട്ടിയിലെ പിളർപ്പുകൾ ഇന്ത്യയിലെ ഇടതുപക്ഷ-പുരോഗമന ശക്തികളെ ക്ഷയിപ്പിച്ചുവെന്ന ഭൗതിക യാഥാർഥ്യമാണ് ഐക്യത്തിന്റെ അനിവാര്യതയെ പറ്റിയുള്ള സിപിഐ നിലപാടിനെ സാധൂകരിക്കുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം TMJ ലീഡേഴ്സിൽ മാധ്യമ പ്രവർത്തകനായ കെജെ ജേക്കബിനോട് സംസാരിക്കുന്നു.
#Podcast
Leave a comment