TMJ
searchnav-menu
post-thumbnail

Podcast

മലയാളത്തിൽ നിന്നും വിഭിന്നമായി ലോകനോവൽ എന്നൊന്നില്ല

01 Nov 2024   |   1 min Read
ഇ സന്തോഷ്‌ കുമാര്‍

നമ്മുടെ സാഹിത്യ രചനകളിൽ നിന്നും ഒരുപാട് മികച്ചവ വരുന്നുണ്ട്. നല്ല കഥകൾ വരുന്നു. ഇടക്കാലത്ത് നോവലിന് അത്ര ശ്രദ്ധ കൊടുക്കാത്ത സമൂഹമായിരുന്നു. പണ്ടത്തെ വലിയ നോവലുകൾക്ക് ശേഷം പത്തിരുപത് കൊല്ലം അത്ര ശ്രദ്ധ കൊടുത്തില്ല. ഇപ്പോൾ വീണ്ടും അത് തിരിച്ചുവരുന്നു. നമ്മുടെ ചരിത്രം, സാമുഹീക ജീവിതം എല്ലാമുള്ള നല്ല നോവലുകൾ വരുന്നു. പുറത്തുള്ള ആളുകളുടെ കൈയ്യടി കിട്ടുന്നുണ്ടോ എന്നതാണ്. അതിന് സാംസ്കാരിക, സാമ്പത്തിക സന്ദർഭം കൂടെ വരണം. അതേക്കുറിച്ച് അധികം വേവലാതിപ്പെടേണ്ടതില്ല.

TMJ Writers ൽ ചെറുകഥാകൃത്തും നോവലിസ്റ്റുമായ ഇ സന്തോഷ്‌ കുമാറുമായി ജേക്കബ് എബ്രഹാം നടത്തിയ അഭിമുഖം. 

#Podcast
Leave a comment