Religion & Politics
മുസ്ലിം സ്ത്രീ അറിയപ്പെടാതെ പോയതെന്തുകൊണ്ട്?
08 Nov 2023 | 5 min Read
ഷംഷാദ് ഹുസൈന്‍ കെ.ടി
മുസ്ലിം സ്ത്രീ പ്രത്യേകമായി പഠിക്കപ്പെടേണ്ട വിഷയമാണോ? ഇന്നത്തെ സാഹചര്യത്തില്‍ സംശയമില്ലാതെ അല്ല എന്ന് നമുക്ക് പറയാം. കാരണം മതത്തിന്റെയും സമുദായത്തിന്റെയും പിന്തുണ ഇല്ലാതെ, അല്ലെങ്കില്‍ സമുദായത്തിന്റെയും മതത്തിന്റെയും ബാധ്യതകള്‍ ഇല്ലാതെ പൊതുമണ്ഡലത്തില്‍ വിവിധ മേഖലകളില്‍ അറിയപ്പെടുന്ന പ്രഗത്ഭരില്‍ വലിയൊരളവ് മുസ്ലിം സ്ത്രീകളുണ്ട്. സാഹിത്യം, സിനിമ മറ്റു കലാപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മുന്‍നിരയില്‍ത്തന്നെ മുസ്ലിം സ്ത്രീകളുടെ സാന്നിധ്യവും നമുക്ക് കാണാം. ഇത്തരത്തില്‍ അറിയപ്പെടുന്ന സ്ത്രീകളുടെ പ്രവര്‍ത്തനങ്ങള്‍ അല്ലെങ്കില്‍ കൃതികള്‍ മതാടിസ്ഥാനത്തില്‍ വിലയിരുത്തുന്നതുകൊണ്ട് പ്രത്യേകമായി അവരുടെ കൃതികള്‍ക്കോ സാഹിത്യലോകത്തിനു തന്നെയോ എന്തെങ്കിലും മേന്മ കൈവരുമെന്നും കരുതാനാവില്ല.
എന്നാല്‍ 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇതായിരുന്നില്ല അവസ്ഥ. മുസ്ലിം സ്ത്രീകളെക്കുറിച്ച് ഏറ്റവും അധികം ചര്‍ച്ച നടന്നിട്ടുള്ള ഒരുഘട്ടം നവോത്ഥാന ഘട്ടമാണെന്ന് സാമാന്യമായി പറയാം. പ്രമുഖമായും 1930 കളില്‍ ആരംഭിക്കുന്ന നവോത്ഥാന ഘട്ടത്തില്‍ സമുദായത്തെ കേന്ദ്രീകരിച്ചുകൊണ്ടു നടക്കുന്ന എല്ലാ ചര്‍ച്ചകളുടെയും കേന്ദ്രം മുസ്ലിം സ്ത്രീയായിരുന്നു. എന്നാല്‍ ആ കാലഘട്ടത്തില്‍ പോലും സ്ത്രീകളുടെ പ്രവര്‍ത്തനങ്ങളെ വേണ്ടരീതിയില്‍ അടയാളപ്പെടുത്തിയതായി കാണാനാവില്ല. പുരുഷാധിപത്യത്തിനും പൗരോഹിത്യത്തിനും കീഴില്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ഏകാത്മകമായിട്ടാണ് മുസ്ലിം സ്ത്രീയെ ഈ ചര്‍ച്ചകള്‍ പരിഗണിച്ചത് എന്നു കാണാം. സമുദായത്തിന് അകത്തുനിന്നുള്ള പരിഷ്‌കരണ ശ്രമങ്ങളില്‍ ആവട്ടെ, സമുദായത്തിനുവേണ്ടി മുസ്ലിം സ്ത്രീകള്‍ എങ്ങനെയെല്ലാം പരിഷ്‌കരിക്കപ്പെടണം എന്ന നിലയ്ക്കായിരുന്നു ചര്‍ച്ച.
ഇങ്ങനെ സമുദായത്തിന്റെ കാഴ്ചപ്പാടില്‍ ആയാലും നവലിബറല്‍ കാഴ്ചപ്പാടില്‍ ആയാലും പരിഷ്‌കരിക്കപ്പെടേണ്ട വിഷയം (object) എന്ന നിലയ്ക്ക് മാത്രമാണ് മുസ്ലിം സ്ത്രീ ചര്‍ച്ചകളില്‍ ഇടംനേടിയത്.

ഇത് നവോത്ഥാന പ്രവര്‍ത്തനങ്ങളെ പൂര്‍ണമായും തള്ളിക്കളയുന്ന ഒരു നിലപാട് ആയല്ല പറയുന്നത്. നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ദൂരവ്യാപകമായ ഫലങ്ങള്‍ സമുദായത്തിനകത്ത് ഉളവാക്കാന്‍ തീര്‍ച്ചയായും കഴിഞ്ഞിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് അനേകം പരിമിതികളും ഉണ്ട്. ആ വിഷയം അല്ല ഇവിടെ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നത്, നവോത്ഥാനഘട്ടത്തില്‍ പോലും മുസ്ലിം സ്ത്രീയെ സംബന്ധിച്ച് നമ്മള്‍ പുലര്‍ത്തിയ ഒരു പൊതുധാരണ അവരുടെ പ്രവര്‍ത്തനങ്ങളെ എങ്ങനെ ബാധിച്ചു എന്ന് ആലോചിക്കുക മാത്രമാണ് ഇതിലൂടെ.
എം. ഹലീമാ ബീവി | PHOTO: WIKI COMMONS
മുസ്ലിം സ്ത്രീകളുടെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും സജീവമായി നിന്നിരുന്ന പാരമ്പര്യം മാപ്പിളപ്പാട്ടിന്റേതായിരുന്നു. മാപ്പിളപ്പാട്ടിന് എഴുത്തിന്റെ പാരമ്പര്യവും വാമൊഴി പാരമ്പര്യവുമുണ്ട്. വാമൊഴിയില്‍ പാട്ടുണ്ടാക്കുക എന്നോ കെട്ടിയുണ്ടാക്കുക എന്നൊക്കെയാണ് വ്യവഹരിച്ചിരുന്നത്. ഈയൊരു പാരമ്പര്യത്തില്‍ അനേകം സ്ത്രീകളുണ്ടായിരുന്നെങ്കിലും വാമൊഴിയായതുകൊണ്ടുതന്നെ ഇവ രേഖപ്പെടുത്തപ്പെട്ടില്ല. കല്യാണരാവുകളില്‍ പാട്ടുമത്സര വേദികളിലായിരുന്നു ഇവര്‍ക്ക് പ്രധാന റോള്‍ ഉണ്ടായിരുന്നത്. കൂടാതെ കല്യാണദിവസവും പന്തലില്‍വച്ച് ഇത്തരം മത്സരങ്ങള്‍ നടന്നിരുന്നു. പെണ്ണിന്റെയും, ചെറുക്കന്റെയും വീട്ടില്‍ നിന്നുള്ള പാട്ടു സംഘങ്ങള്‍ തമ്മിലുള്ള മത്സരമായിട്ടും ഇവ ഉണ്ടാവാറുണ്ടത്രേ. കാതുകുത്തുകല്യാണം തുടങ്ങി എല്ലാ ആഘോഷങ്ങളിലും ഈ പാട്ടുവേദികള്‍ ഉണ്ടായിരുന്നു. ഇതിന്റെ ഒരു മാതൃക 'കുലുകുലുമെയ്യം പെണ്ണുണ്ട്' എന്ന സിനിമാപാട്ടിന്റെ ദൃശ്യങ്ങളിലുണ്ട്. ചിലയിടത്ത് ഇത് 'കുലുകുലുമെച്ചം' എന്നു തന്നെ അറിയപ്പെടുന്നുണ്ടത്രേ. ശക്തമായ മത്സരങ്ങളും ഏറെ നല്ല പാട്ടുകളും ഈ പാരമ്പര്യത്തിലുണ്ടായിരുന്നു എന്നതിന്റെ സൂചനകള്‍ ലഭ്യമാണ്.
പാട്ടുകൊണ്ട് ചൂട്ടുകെട്ടി

മോത്തുകുത്തും ഞാനെടി
എന്ന പ്രയോഗം ഈ മത്സരത്തിന്റെ സര്‍ഗാത്മകതയും ആവേശവും ഒരേപോലെ അടയാളപ്പെടുത്തുന്നതാണ്.
മാപ്പിളപ്പാട്ടിന്റെ എഴുത്തുപാരമ്പര്യത്തില്‍ അറബിമലയാളത്തിലും മലയാളത്തിലും എഴുതിയിരുന്നവര്‍ ഉണ്ട്. പി.കെ. ഹലീമ, സി.എച്ച് കുഞ്ഞായീശ, പുത്തൂര്‍ ആമിന, കെ. ആമിനക്കുട്ടി, നടുത്തോപ്പില്‍ ബി ആയിശ, ടി.എ. റാബിയ, കുണ്ടില്‍ കുഞ്ഞാമിന തുടങ്ങി മറ്റനേകം പേര്‍ ഉണ്ട്. ഇതില്‍ 'പി.കെ ഹലീമ (1909 - 1959) പൊന്നാനിക്കാരിയാണ്. ചന്ദിരസുന്ദരിമാല, ബദറുല്‍ മുനീര്‍ ഒപ്പനപ്പാട്ട്, രാജമംഗലം തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ഇതില്‍ ചന്ദിരസുന്ദരിമാലയാണ് ഏറെ പ്രശസ്തമായത്. ഇതിലെ ചില ഭാഗങ്ങള്‍ യേശുദാസ് പാടിയിട്ടുണ്ട്.

സി.എച്ച്. കുഞ്ഞായിശയുടെ കൃതികള്‍, കദീജാബീവിയുടെ വഫാത്ത് മാല, ഫാത്തിമത്ത് ബീവിയുടെ വഫാത്ത് മാല ഉമറ് വലിയ കിസ്സപ്പാട്ട് തുടങ്ങിയവയാണ്. 2000 ല്‍ മരണപ്പെട്ട ജമീലബീവിയാണ് സാമ്പ്രദായിക മാപ്പിളപ്പാട്ടെഴുത്തുകാരില്‍ അവസാന കണ്ണിയായി കണക്കാക്കുന്നത്. അവര്‍ 11-ാം വയസ്സില്‍ എഴുതിയ കാവ്യമാണ് 'മുസ്ലിം സ്ത്രീകളുടെ ആവലാതി'. മുസ്ലിം സമുദായത്തിനകത്ത് പുരുഷനുള്ള അനിയന്ത്രിതമായ വിവാഹമോചന അധികാരത്തെ ചോദ്യം ചെയ്തുകൊണ്ടുള്ളതായിരുന്നു ആ കവിത. അതുപോലെ ബഹുഭാര്യാത്വം, സ്ത്രീധന സമ്പ്രദായം തുടങ്ങി പുരുഷന് മേല്‍ക്കൈ ഉള്ള ആചാര സമ്പ്രദായങ്ങളെയെല്ലാം വിമര്‍ശിക്കുന്ന പാട്ടുകള്‍ ജമീലാബീവി എഴുതിയിട്ടുണ്ട്.
നവോത്ഥാന ഘട്ടം
എം. ഹലീമാ ബീവി (1918 - 2000) 1938 - ല്‍ തിരുവല്ലയില്‍ മുസ്ലിം സ്ത്രീകളുടെ സമ്മേളനം നടത്തിയതില്‍ 200 പേര്‍ പങ്കെടുത്തു. ഇവരുടെ ഉമ്മ മൈതീന്‍ ബീവി ഹിന്ദി രാഷ്ട്രഭാഷ വിശാരദ് പരീക്ഷ പാസായിരുന്നു. മൈതീന്‍ ബീവി ആയിരുന്നു സമ്മേളനത്തിന്റെ അധ്യക്ഷ. പി.ജി. ഖദീജയും അതില്‍ പ്രസംഗിച്ചിരുന്നു. മൂന്ന് പ്രമേയങ്ങളാണ് സമ്മേളനം അന്ന് പാസ്സാക്കിയത്.
1. മുസ്ലിം പെണ്‍കുട്ടികളുടെ സ്‌കൂള്‍ ഫീസ് റദ്ദാക്കുക.
2. പെണ്‍കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കുക.
3. അഭ്യസ്തവിദ്യരായ വനിതകള്‍ക്ക് ഉദ്യോഗം നല്‍കുക.
ഇതുകൂടാതെ തിരുവിതാംകൂറില്‍ ആദ്യമായി ഹിന്ദി രാഷ്ട്രഭാഷാ വിശാരദ് പാസായ മൈതീന്‍ ബീവിക്കും ആദ്യമായി വൈദ്യശാസ്ത്രബിരുദം നേടിയ ഡോ. ഹബ്ഷ മരക്കാരിനും തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഉദ്യോഗം നല്‍കണമെന്ന് സര്‍ക്കാറിനോട് സമ്മേളനം അഭ്യര്‍ത്ഥിച്ചു. (ജെ. ദേവിക, മാധ്യമം ആഴ്ചപ്പതിപ്പ് 2005 മാര്‍ച്ച് 18, പുറം 37).
ആയിഷാമായന്‍ (1914 - 1991) (ആയിശാ റഊഫ്) തലശ്ശേരിയാണ് ഇവരുടെ സ്വദേശം. ഖിലാഫത്ത് പ്രവര്‍ത്തനത്തില്‍ പ്രധാനിയായിരുന്ന വയപ്രത്ത് കുന്നത്ത് മായനാണ് ഇവരുടെ പിതാവ്. ചെന്നൈ (മദ്രാസ്) ലെ ക്യൂന്‍ - മേരീസ് കോളേജിലും ബാംഗ്ലൂരുവിലെ സെന്റ് ജോസഫ്‌സ് കോളേജിലുമായിട്ടായിരുന്നു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ ഇവര്‍ നല്ല പ്രാസംഗികയും, ടെന്നീസ് കളിക്കാരിയുമായി പേരെടുത്തിരുന്നു. മലബാറിലെ സ്ത്രീകളില്‍വച്ചേറ്റവും ഉയര്‍ന്ന മാര്‍ക്കോടെ ബിരുദം കരസ്ഥമാക്കിയ ബുദ്ധിമതിയായ വിദ്യാര്‍ത്ഥി കൂടിയായിരുന്നു ഇവര്‍. ടീച്ചേഴ്‌സ് ട്രെയിനിംഗ് സ്‌കൂളില്‍ അധ്യാപികയായും, അസിസ്റ്റന്റ് സ്‌കൂള്‍ ഇന്‍സ്‌പെക്ടറായും, മാപ്പിള വിദ്യാഭ്യാസ ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുവേണ്ടി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ഇവര്‍.

ജമീലാ മാലിക് | PHOTO:WIKI COMMONS
1943 - ല്‍ ആയിശ എം.എസ്.എം. റഊഫ് എന്ന കയറ്റുമതി വ്യാപാരിയെ വിവാഹം കഴിച്ചു. 1944 ല്‍ ഭര്‍ത്താവിനൊപ്പം ശ്രീലങ്കയിലേക്ക് പോവുകയും ചെയ്തു. ശ്രീലങ്കയിലെ ഇവരുടെ പ്രവര്‍ത്തനങ്ങളുടെ ഏകദേശരൂപം നമുക്കു ലഭിക്കുന്നത് ശ്രീ പരപ്പില്‍ മുഹമ്മദുകോയ മലയാള മനോരമയിലെ സിന്ദൂരം പക്തിയിലെഴുതിയ ഒരു കുറിപ്പില്‍ നിന്നാണ്. ശ്രീലങ്കയിലും ഇവര്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി പ്രവര്‍ത്തിച്ചു. അവിടുത്തെ ട്രസ്റ്റ് കൗണ്‍സിലില്‍ എജ്യുക്കേഷന്‍ കമ്മിറ്റി മെമ്പറായി. 1946-ല്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടി പുതുതായി ആരംഭിക്കുന്ന സാഹിറാ കോളേജിന്റെ സ്ഥാപക പ്രിന്‍സിപ്പളായി. സിലോണിലെ രാഷ്ട്രീയരംഗവും ഇവര്‍ക്ക് അപ്രാപ്യമായിരുന്നില്ല. ശ്രീലങ്കയിലെ കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങളിലിടപെട്ടുകൊണ്ടാണ് രാഷ്ട്രീയരംഗത്തു വരുന്നത്. 1949 നവംബറില്‍ കൊളംബോ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. അതുവരെ ജയിച്ചുവന്ന എംഎഫ് ഗനിയെ തോല്‍പ്പിച്ച് വമ്പിച്ച ഭൂരിപക്ഷത്തോടെ നഗരസഭയിലെ ആദ്യത്തെ മുസ്ലിം സ്ത്രീ കൗണ്‍സിലറായി. പിന്നീട് ഡെപ്യൂട്ടി മേയറായും തിരഞ്ഞെടുക്കപ്പെട്ടു. 1970-ല്‍ സാഹിറാ കോളേജില്‍ നിന്ന് വിരമിച്ചശേഷം ആഫ്രിക്കയിലെ സാംബിയയിലെത്തുകയും അവിടെ ആദ്യത്തെ വനിതാ കോളേജ് പ്രിന്‍സിപ്പലാവുകയും ചെയ്തതായി ഈ ലേഖനത്തില്‍ പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ കേരളത്തില്‍ നിന്ന് ആരംഭിച്ച് ശ്രീലങ്കയിലും ആഫ്രിക്കയിലുംവരെ വ്യാപിച്ച ഒരു പ്രവര്‍ത്തനരംഗമായിരുന്നു ആയിശാ മായന്‍േത്. ആയിശയുടെ സഹോദരിയും അക്കാലത്തു തന്നെ വിദ്യാഭ്യാസം നേടിയ വ്യക്തിയായിരുന്നു. പക്ഷേ, അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ കണ്ടുകിട്ടിയിട്ടില്ല.
കാസിം ബി. മിസ്ട്രസ് - വക്കം മൗലവിയുടെ മുസ്ലിം മാസികയില്‍ മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ കിട്ടിയിട്ടില്ല.

(നമ്മുടെ സ്ത്രീകള്‍ - മുസ്ലീം മിത്രം 1927)
1921 - ലെ മലബാര്‍ കലാപത്തില്‍ അറിയപ്പെടുന്ന വ്യക്തി - ഫാത്തിമ എന്ന മാളു - മലബാര്‍ കലാപത്തിലെ പ്രധാന നേതാവായ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയാണ് വിവാഹം ചെയ്തത്. 'അരയും തലയും മുറുക്കി കൈയില്‍ വാളും ധരിച്ച് പടക്കളത്തില്‍ ഭര്‍ത്താവിനോടൊന്നിച്ച് മാളു പോരാടാറുണ്ടായിരുന്നത്രേ' എന്ന് മാധവന്‍ നായര്‍ രേഖപ്പെടുത്തുന്നു.
തൊഴില്‍ സമരങ്ങള്‍
കൊടുങ്ങല്ലൂര്‍ ഭൂസമരത്തില്‍ പങ്കെടുത്ത് ജയിലിലടക്കപ്പെട്ട പാത്തുമ്മ, തോട്ടം തൊഴിലാളി സമരത്തില്‍ കുഞ്ഞാലിയുടെ ഉമ്മ ആയിശു വിചാരണചെയ്യപ്പെട്ടു. കുട്ടക്കാടന്‍ ആമിന, ടാപ്പിങ് തൊഴിലാളി ആനപ്പട്ടത്ത് ഇത്തീമ, എസ്റ്റേറ്റ് സമരത്തില്‍ ഗേറ്റില്‍ കാവല്‍നിന്നു.
കലാരംഗം
തങ്കമ്മ മാലിക് - 1960, കളില്‍ അന്‍സാരി മാസികയില്‍ കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാടകങ്ങളും എഴുതിയിട്ടുണ്ട്. നഴ്‌സ്, അപരാധിനി തുടങ്ങിയവ ഇതില്‍ പ്രസിദ്ധീകരിച്ച കഥകളാണ്. വീതമാതാവ് എന്ന പേരില്‍ ഒരു ഏകാങ്കവും ഇവര്‍ എഴുതിയിട്ടുണ്ട്. തങ്കമ്മ മാലിക്കിന്റെ മകളാണ് - ജമീലാ മാലിക് (1946 - 2022). ആദ്യം നാടകസംഘങ്ങളില്‍ അഭിനയിച്ചു. 1970 - ല്‍ പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. കേരളത്തില്‍ നിന്ന് പൂനൈയില്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിയ ആദ്യ പെണ്‍കുട്ടി ജമീലാ മാലിക് ആണ്. ആദ്യത്തെ കഥ, ലൈന്‍ ബസ്, പാണ്ഡവപുരം ലക്ഷ്മി തുടങ്ങിയവയാണ് പ്രധാന സിനിമകള്‍ (അതിശയരാഗം, നദിയെതേടിവന്ന കടല്‍ എന്നീ തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.) ഡബ്ബിങ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ചു.
ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഗൃഹലക്ഷ്മിയില്‍ ചിത്രങ്ങളും അഭിമുഖവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജസ്റ്റിസ് ഫാത്തിമാബീവി (1927 ല്‍ ജനനം). 1989 ല്‍ സുപ്രീംകോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജിയായി അധികാരമേറ്റു. ഫാത്തിമ റഹ്‌മാനാണ് കേരളത്തില്‍ ആദ്യമായി വക്കീലായ മുസ്ലിം സ്ത്രീ. ഓര്‍ഫനേജുകളുടെ നടത്തിപ്പും മുസ്ലീം സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഇവരുടെ സംഘടനാപ്രവര്‍ത്തനങ്ങളും ശ്രദ്ധേയമാണ്.
നിലമ്പൂര്‍ ആയിഷ | PHOTO: WIKI COMMONS

നിലമ്പൂര്‍ ആയിഷ
നാടക/സിനിമാ നടിയും, നാടക പ്രവര്‍ത്തകയുമാണ്. ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈയിടെ പുറത്തിറങ്ങിയ ആയിഷ എന്ന സിനിമ അവരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയതാണ്. കലാ പ്രവര്‍ത്തനങ്ങളുടെ തുടക്കത്തില്‍ അവര്‍ നേരിടേണ്ടിവന്ന പ്രതിസന്ധികള്‍ അവര്‍ ആത്മകഥയിലും വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ ജീവിതത്തിന്റെ പല തുറകളില്‍ പ്രവര്‍ത്തിക്കുകയും ജീവിതംതന്നെ സമരമാക്കി പുലരുകയും ചെയ്ത അനേകം സ്ത്രീകളുണ്ടായിരുന്നു. അവരുടെ ജീവിതവും പ്രവര്‍ത്തനങ്ങളും അടയാളപ്പെടുത്താതെ പോകുന്നു എന്നതാണ് മുസ്ലിം സ്ത്രീയെ സംബന്ധിച്ചു ഈ മുന്‍ധാരണയുടെ ഫലം.
#Religion & Politics
Leave a comment