ജീവിത സംഘർഷങ്ങളെ അഭിസംബോധന ചെയ്യാനുള്ള ശേഷി ജനപ്രിയ സംഗീതത്തിനുണ്ട് Part-2
27 Nov 2024 | 1 min Read
മനോജ് കുറൂർ
ഒരുഗാനം ഒരാൾ ഒരു സിനിമയിൽ ചെയ്യുന്നത് അതിലെ സവിശേഷ സന്ദർഭത്തെ ആസ്പദമാക്കിയതാണ്. പിന്നീട് ആ ഗാനം വേറെ ഉപയോഗിക്കുമ്പോൾ സ്വതന്ത്രമായി പാടാനുള്ള, ഇംപ്രൊവൈസ് ചെയ്യാനുള്ള അവസരമുണ്ട്. അങ്ങനെ സ്വതന്ത്രമായി പാടാനുള്ള സംവിധാനമാണ് ഉണ്ടാകേണ്ടത്. എന്നാൽ, പഴയഗാനമേള സംസ്കാരം ഒന്നാലിച്ചുനോക്കൂ ആരെങ്കിലും ഒന്ന് മാറ്റി പാടിയിൽ എന്താകുമായിരുന്നുവെന്ന്. ഇന്ന് മ്യൂസിക് റിയാലിറ്റി ഷോകളിൽ സംഭവിക്കുന്നതും അതാണ്. അവിടെ ഗായകനെയും ഗായികയെയും തിരുത്തി, തിരുത്തി, സംഗീതസംവിധായകൻ ചെയ്ത അതേ പാഠത്തിലെത്തിലെക്കാനുള്ള ശ്രമമമാണ് നടത്തുന്നത്.
നോവലിസ്റ്റും കവിയും കലാനിരൂപകനുമായ മനോജ് കുറൂർ സംസാരിക്കുന്നു
Leave a comment