കരകയറുമോ ക്രിപ്റ്റോ കറൻസികൾ
ഇക്കഴിഞ്ഞ ആഴ്ചകളിൽ ലോക സാമ്പത്തിക രംഗത്ത് നടന്ന ഏറ്റവും പ്രധാന സംഭവമായിരുന്നു ക്രിപ്റ്റോ കറൻസികളുടെ തകർച്ച. ബിറ്റ്കോയിൻ, എതെറിയം, ലൂണ തുടങ്ങി പ്രധാന ക്രിപ്റ്റോ കറൻസികളെല്ലാം വലിയ തകർച്ചയാണ് നേരിട്ടത്. കഴിഞ്ഞ May 12 ന് മാത്രം 200 ബില്ല്യൺ US ഡോളറിന്റെ നഷ്ടമാണ് ക്രിപ്റ്റോ കറൻസി മാർക്കറ്റ് ന്റെ 44 ശതമാനവും കയ്യടക്കിയിരിക്കുന്ന ബിറ്റ്കോയിന് സംഭവിച്ചത്. മറ്റൊരു പ്രധാന ക്രിപ്റ്റോ കറൻസിയായ എഥെറിയത്തിന്റെ മൂല്യം 50 ശതമാനത്തിലധികം നഷ്ടമായത്. ഏപ്രിൽ 5 ന് 120 ഡോളർ മൂലമുണ്ടായിരുന്ന ലൂണ എന്ന ക്രിപ്റ്റോ കറൻസി 100 ശതമാനം വിലയിടിഞ്ഞ് എക്സ്ചേഞ്ചിൽ നിന്ന് ഡീലിസ്റ്റ് ചെയ്യപ്പെട്ടു. ലൂണ കറൻസിയിൽ നിക്ഷേപിച്ചിരുന്ന നാല്പത് ബില്ല്യൺ ഡോളറും നിക്ഷേപകർക്ക് ഇതിലൂടെ നഷ്ടപ്പെട്ടു. ഭാവിയുടെ കറൻസിയെന്നും നിക്ഷേപമെന്നും അറിയപ്പെടുന്ന ക്രിപ്റ്റോ കറൻസികൾ ഈ തകർച്ചയിൽ നിന്ന് കരകയറുമോ എന്നതാണ് ഏറ്റവും പ്രധാനമായ ചോദ്യം.