
ആത്മകഥാ വിവാദം; ഡിസി ബുക്‌സിനെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ.പി ജയരാജന്‍
ആത്മകഥാ വിവാദത്തില്‍ ഡി.സി ബുക്‌സിനെതിരെ പരാതി നല്‍കി സിപിഎം നേതാവ് ഇ.പി ജയരാജന്‍. ഇ മെയില്‍ വഴി ഡിജിപിക്ക് നല്‍കിയ പരാതിയില്‍ തനിക്കെതിരേ ഗൂഢാലോചന നടത്തി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്ന് ജയരാജന്‍ പറഞ്ഞു.
ഡിസി ബുക്‌സിന്റെ സൈറ്റില്‍ പുസ്തകത്തെപ്പറ്റിയുള്ള കാര്യം എങ്ങിനെ വന്നു എന്ന് അറിയില്ലെന്നും നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഇ. പി ജയരാജന്‍ നേരത്തെ പറഞ്ഞിരുന്നു. ഡിസിയുമായി ഒരു കരാറുമില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
ബുധനാഴ്ച രാവിലെ മുതലാണ് ഇ. പി യുടെ ആത്മകഥയില്‍ പിണറായി സര്‍ക്കാരിനെതിരെയും ഇടതു മുന്നണിക്കെതിരെയും വിമര്‍ശനമുള്ളതായി വാര്‍ത്ത വന്നത്. എന്നാല്‍ ഈ ആരോപണങ്ങളെ പൂര്‍ണമായും തള്ളി ഇ.പി ജയരാജന്‍ രംഗത്തെത്തി. ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണെന്നും പൂര്‍ത്തിയായിട്ടില്ലെന്നും പുസ്തകം പ്രസിദ്ധീകരിക്കാനോ പ്രിന്റ് ചെയ്യാനോ നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇ. പി ജയരാജന്‍ എഴുതിയതെന്ന് ഡിസി ബുക്‌സ് അവകാശപ്പെട്ട കട്ടന്‍ ചായയും പരിപ്പുവടയും എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത് നീട്ടിവെച്ചതായി പിന്നീട് പ്രസാധകര്‍ അറിയിച്ചു. ചില സാങ്കേതിക പ്രശ്‌നം മൂലമാണ് തീരുമാനമെന്നാണ് ഡിസി ബുക്ക്‌സ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.