കേരളത്തിലെ ജനസംഖ്യയിൽ ചെറുപ്പക്കാരുടെ എണ്ണം കുറയുകയും പ്രായമായവർ കൂടി വരുന്നതും ഇപ്പോൾ ഏറെ ചർച്ച ചെയ്യുന്ന വിഷയമാണ്. കേരളത്തിലെ ജനസംഖ്യയുടെ അനുപാതത്തിൽ വന്ന മാറ്റത്തെ പറ്റി വിശദമായി പഠിച്ച വ്യക്തികളിൽ ഒരാളാണ് ബൈശാലി ഗോസ്വാമി. ബംഗാളിൽ ജനിച്ച ബൈശാലിയുടെ പ്രവർത്തന മേഖല ഇപ്പോൾ കേരളമാണ്. പെരുമ്പാവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസിവ് ഡെവലെപ്മെന്റ് (സിഎംഐഡി) യിലെ ഗവേഷകയായ ബൈശാലി ജനസംഖ്യയുടെ മേഖലയിൽ കേരളത്തിൽ സംഭവിച്ച മാറ്റങ്ങളെയും അതിന്റെ അനന്തരഫലങ്ങളെയും പറ്റി മലബാർ ജേർണലിനോടു സംസാരിക്കുന്നു.


