വിക്കിലീക്സ് സ്ഥാപകനായ ജൂലിയൻ അസാഞ്ചിനെ അമേരിക്കയ്ക്ക് കൈമാറാൻ യു.കെ ഗവൺമെന്റ് തീരുമാനമെടുത്തു കഴിഞ്ഞു. ഇതിനെതിരെ അസാഞ്ച് നൽകിയ അപ്പീൽ നിരസിക്കപ്പെട്ടാൽ ചാരപ്രവർത്തിയുടെ പേരിൽ അമേരിക്കയിൽ അദ്ദേഹത്തിന് വിചാരണ നേരിടേണ്ടതായി വരും. 175 വർഷത്തോളം തടവു ശിക്ഷ അനുഭവിക്കേണ്ടി വരാവുന്ന കുറ്റമാണ് അസാഞ്ചിന് മേൽ അമേരിക്കയിൽ ചുമത്തപ്പെട്ടിട്ടുള്ളത്. അമേരിക്കയുടെ യുദ്ധ കുറ്റകൃത്യങ്ങളേയും രഹസ്യ പ്രവർത്തനങ്ങളേയും തുറന്നു കാട്ടിയ വിക്കിലീക്സിനേയും അതിന്റെ സ്ഥാപകനായ അസാഞ്ചിനേയും ചാര പ്രവർത്തനം ആരോപിച്ച് ഇല്ലാതാക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്.
TMJ Across The Globe


